എന്നെക്കുറിച്ച് പറയാണെങ്കില്‍...കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത
ഒരു തനി നാടന്‍ മലയാളി.
• നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂടെ..........
അധികം സംസാരിക്കാനും എനിക്കിഷ്ട്മില്ല....പെട്ടെന്നു ദേഷ്യപ്പെടുകയും ചെയ്യും..... എന്റെ വീക്ഷണങ്ങളില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്തിരിയാറുമില്ല......
പിന്നെ ഞാന്‍ ഓര്‍ക്കുടും യധാര്‍ഥ ജീവിതവും കൂട്ടിക്കുഴക്കാന്‍ ഇഷ്ട്പ്പെടുന്നില്ല.......
അതുപോലെ ആരും ഫോണ്‍ നമ്പര്‍ തന്നു എന്നെ വിളിക്കൂ.........
എന്നെ വിളിക്കോ..... എന്നുപറഞ്ഞിട്ടും കാര്യമില്ല.....
യഥാര്‍ത്ത സുഹുര്‍ത്തുക്കള്‍ വിശ്വസിക്കട്ടെ..........
പിന്നെ ഞാന്‍ ഓര്‍കുടില്‍ വന്നത് വിവാഹം അന്വേഷിക്കാനും ഗിര്ല്‍ ഫ്രണ്ടിനെ തിരയാനും അല്ല.... അതിന്‍ ആരും മെനക്കെടുകയും വേണ്ട.......
ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം..........
നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........
അത് പോലയാണ് ഓര്‍ക്കുട്ടിലെ ചില നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........
എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........
വഴിവക്കിലെ മരത്തില് നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്... ഒരു ഫോണ് സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പിന്നെയും വന്നു പുതിയ കൂട്ടുകാര്... തിരക്കിനിടയില് സംസാരിക്കാന് കഴിയാതെയും, വിളിക്കാന് ശ്രമിക്കാതെയും അകന്നുപോയവര്... ഇലകള് പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില് നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................
കാല
അതിനെയെല
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു.............
ഒരു പുഴ പോലെ...
ചിലപ്പോള്‍ വറ്റിവരണ്ടും....
ചിലപ്പോള്‍ നിറഞ്ഞു കവിഞ്ഞും...
മറ്റുചിലപ്പോള്‍ കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടിയും...
അങ്ങിനെ ഒഴുകിനീങ്ങുന്ന ജീവിതം .....
പൂക്കളെയും പുഴകളെയും, മഴയേയും മരങ്ങളെയും ..
ഒരുപാടിഷ്ട്ടപ്പെടുന്ന ഒരു പാവം പയ്യന്‍.......
വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്, കണ്ണില്‍ നിന്നും കണ്ണിലേക്കും,കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്....ഒരിക്കലും ഓര്‍ത്തെടുക്കാന്‍ അരുതാത്ത ഓര്‍മക്കായ്.
മനസ്സിലായവര്‍ക്കും,മനസ്സിലാ
No comments:
Post a Comment